കെ സുരേന്ദ്രന്റെ പ്രചാരണത്തിനു മതചിഹ്നം; അടിയന്തര നടപടിക്ക് നിര്‍ദേശം

പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കണ്ടെത്തിയിട്ടുണ്ട്

Update: 2019-10-20 16:34 GMT

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനുവേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. പത്തനംതിട്ട ജില്ലാ കലക്ടറാണ് ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ മത ചിഹ്നങ്ങള്‍ പ്രചാരണത്തിനു വേണ്ടി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വീഡിയോ നിര്‍മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ജില്ലാ പോലിസ് മേധാവിക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇടതുവലത് മുന്നണികള്‍ തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്നതിനെതിരേ പരാതി നല്‍കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.



Tags:    

Similar News