മതസ്പര്‍ധ വളര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റ്; വയോധികന്‍ അറസ്റ്റില്‍

Update: 2020-04-19 13:18 GMT

കാളികാവ്: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരണം നടത്തിയയാളെ പൂക്കോട്ടുംപാടം പോലിസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി കാലായില്‍ ബേബി എന്ന ജോസഫി(61)നെയാണ് അറസ്റ്റ് ചെയ്തത്. ഏതെങ്കിലും വിഭാഗങ്ങളെ മോശമാക്കി കാണിക്കുകയും തമ്മില്‍ ശത്രുതയും വിദ്വേശവും വളര്‍ത്തുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിരെ ഐപിസി 153ാം വകുപ്പും മറ്റു മത വിഭാഗങ്ങളുടെ വിശ്വാസത്തെയും ആചാരങ്ങളെയും വ്രണപ്പെടുത്തുകയും വിശ്വാസികള്‍ക്ക് മാനഹാനിയുണ്ടാക്കുകയും മതസ്പര്‍ധയുണ്ടാക്കി സംഘര്‍ഷ സാധ്യത വളര്‍ത്തുകയും ചെയ്യുന്നതിനുള്ള ഐപിസ 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പൂക്കോട്ടുംപാടം പോലിസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം എസ് ഐ രാജേഷ് അയോടനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. നാലാം തിയ്യതി വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ പോലിസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    എസ് ഡിപി ഐ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് യാസിര്‍ പൂക്കോട്ടുംപാടം നല്‍കിയ പരാതിയിലാണ് നടപടി. പൂക്കോട്ടുംപാടം ഫ്രന്റ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷം തടവുശിക്ഷയും പിഴയും രണ്ടും കൂടിയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. എട്ടുവര്‍ഷം മുമ്പ് ഇയാള്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ലഘുലേഖ അടിച്ച് വിതരണം ചെയ്തിരുന്നു. സംഭവത്തില്‍ പോലിസ് കേസ്സെടുത്തിരുന്നു.


Tags:    

Similar News