ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

Update: 2020-03-27 10:54 GMT

കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലുള്ള ബന്ധുവിനെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയതിനു കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറെ അറസ്റ്റ് ചെയ്തു. മുസ് ലിം ലീഗ് നേതാവും താണ കൗണ്‍സലറുമായ എം ഷഫീഖിനെയാണ് നോട്ടീസ് നല്‍കിയ ശേഷം ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നെത്തിയ ബന്ധുവിനെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് പോലിസിന്റെ കണ്ണുവെട്ടിച്ച് ഷഫീഖ് വീട്ടിലെത്തിച്ചെന്നാണ് പരാതി. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരമാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ പോലിസ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.

    അതേസമയം, കൗണ്‍സിലര്‍ ഷഫീഖിനെ പോലിസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തഹസില്‍ദാറുടെയും മറ്റും അനുമതിയോടെയാണ് കൊറോണ നിരീക്ഷണത്തിലുള്ളയാളെ വീട്ടിലെത്തിച്ചതെന്നാണ് പറയപ്പെടുന്നത്. വീട്ടില്‍ ആവശ്യമായ മുന്‍കരുതലുകളോടെ കഴിയാമെന്ന ഉറപ്പിന്‍മേലാണ് ഇദ്ദേഹത്തെ അധികൃതര്‍ കൗണ്‍സിലര്‍ക്കൊപ്പം വിട്ടയച്ചതെന്നാണ് സൂചന.






Tags:    

Similar News