അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ തമ്മിലടി; 13 പോലിസുകാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ
ഇതു സംബന്ധിച്ച റിപോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. പോലിസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് പോലിസുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്.
കോഴിക്കോട്: അസോസിയേഷന്‍ തിരഞ്ഞെടുപ്പിനിടെ പരസ്പരം ഏറ്റുമുട്ടിയ 13 പോലിസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഇതു സംബന്ധിച്ച റിപോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. പോലിസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് പോലിസുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്. യുഡിഎഫ് അനുകൂല പോലിസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ കേസെടുത്തിരുന്നു.
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പോലിസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പിരിഞ്ഞുപോവാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടെങ്കിലും അത് ഗൗനിക്കാതെ പോലിസുകാര്‍ ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലിസെത്തിയാണ് പ്രശ്‌നക്കാരെ ഓഫിസില്‍നിന്നും പുറത്താക്കിയത്.
സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് ഇരു വിഭാഗങ്ങളിലേയും നാല് പോലിസുകാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. നിര്‍ദ്ദേശം മറികടന്ന് സമരം നടത്തിയതിന് ജി ആര്‍ അജിത്ത് ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്കെതിരേ കേസെടുത്തിരുന്നു.
