മലപ്പുറത്ത് ക്ഷേത്രം ആക്രമിച്ച് വിസര്‍ജ്യം എറിഞ്ഞ സംഭവം:പ്രതി ലക്ഷ്യമിട്ടത് വര്‍ഗീയ സംഘര്‍ഷമെന്ന് പോലിസ്
പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജില്ലയില്‍ മതസ്പര്‍ധയുണ്ടാക്കുകയായിരുന്നു ഇതിലൂടെ ഇയാള്‍ ലക്ഷ്യമിട്ടതെന്നും പോലിസ് പറയുന്നു.
മലപ്പുറം: എടയൂര്‍ പഞ്ചായത്തിലെ നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിക്കുകയും ചുറ്റമ്പലത്തിനകത്തേക്ക് വിസര്‍ജ്യം എറിയുകയും ചെയ്ത കേസിലെ പ്രതി രാമകൃഷ്ണന്‍ ലക്ഷ്യമിട്ടത് വര്‍ഗീയ സംഘര്‍ഷമാണെന്ന് അന്വേഷണ സംഘം. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജില്ലയില്‍ മതസ്പര്‍ധയുണ്ടാക്കുകയായിരുന്നു ഇതിലൂടെ ഇയാള്‍ ലക്ഷ്യമിട്ടതെന്നും പോലിസ് പറയുന്നു.
ഈ മാസം 27ന് രാത്രിയാണ് സി കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ത്തത്.കൂടാതെ മലം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്ത് നിക്ഷേപിക്കുകയും ചെയ്തു. ആസുത്രിതമാണ് ആക്രമണമെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലിസ് അന്വേഷിച്ച് വരികയാണ്.
സംഭവത്തിനു പിന്നാലെ ഒരു മത വിഭാഗത്തിനെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും നേതാക്കള്‍ അത്യന്തം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വിധം പ്രസംഗം നടത്തുകയും ചെയ്തിരുന്നു.
അതിനിടെ, തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനടക്കം മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പങ്കില്ലെന്നു കണ്ട് പോലിസ് വിട്ടയച്ചിരുന്നു. പ്രതിയായ രാമകൃഷ്ണന്റെ സുഹൃത്താണ് രാജന്‍.
വളാഞ്ചേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി മനോഹരന്‍, എസ്‌ഐ കെ ആര്‍ രഞ്ജിത്ത്, എഎസ്‌ഐ ശശി, പോലിസുകാരായ കൃഷ്ണപ്രസാദ്, അനീഷ്, അനീഷ് ജോണ്‍, സജി ടി.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
