സുപ്രിംകോടതി നമ്മുടേത്, രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും: ഉത്തര്‍പ്രദേശ് മന്ത്രി മുകുട് ബിഹാരി

രാജ്യത്തെ പരമാധികാര കോടതിയുടെ നിഷ്പക്ഷതയെ തന്നെ സംശയത്തിലാക്കി കൊണ്ടുള്ള പ്രസ്താവനയാണ് മുകുട് ബിഹാരി വര്‍മ്മ നടത്തിയത്.

Update: 2019-09-10 13:44 GMT

ലക്‌നോ: സുപ്രിംകോടതി, രാമക്ഷേത്ര വിഷയങ്ങളില്‍ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ യോഗി ആതിഥ്യനാഥ് സര്‍ക്കാരിലെ മന്ത്രി. സുപ്രിം കോടതി തങ്ങളുടേതയാതിനാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും എന്നാണ് ഉത്തര്‍പ്രദേശ് സഹകരണ മന്ത്രിയായ മുകുട് ബിഹാരി വര്‍മ്മ പ്രഖ്യാപിച്ചത്. രാജ്യത്തെ പരമാധികാര കോടതിയുടെ നിഷ്പക്ഷതയെ തന്നെ സംശയത്തിലാക്കി കൊണ്ടുള്ള പ്രസ്താവനയാണ് മുകുട് ബിഹാരി വര്‍മ്മ നടത്തിയത്.

ശ്രീരാമക്ഷേത്ര നിര്‍മാണം തങ്ങളുടെ അജണ്ടയില്‍ നേരത്തേയുള്ളതാണ്. വിഷയം ഇപ്പോള്‍ സുപ്രിം കോടതിയിലാണ്. ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും, കാരണം സുപ്രിം കോടതി ഞങ്ങളുടേതാണ്. ഈ രാജ്യത്തെ ഭരണം തങ്ങളുടെയാണ്. ഈ രാജ്യവും ശ്രീരാമ ക്ഷേത്രവും തങ്ങളുടേതാണെന്നും ബഹ്രൈച്ച് ജില്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.


Tags:    

Similar News