രാമക്ഷേത്രം: രാഹുല്‍ നിലപാട് വ്യക്തമാക്കണം- പോപുലര്‍ ഫ്രണ്ട്

രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.

Update: 2019-02-25 13:14 GMT

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമിക്കുമെന്നാണ് ഹരീഷ് റാവത്ത് പറഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായത് ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. ഒരേ സ്വഭാവത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണ പ്രസ്താവന നടത്തിയതുകൊണ്ടുതന്നെ ഇതിനെ ഒരു അബദ്ധമായി കാണാനാവില്ല.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് അംഗീകരിക്കുകയാണോ തള്ളിക്കളയുകയാണോ ചെയ്യുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഹരീഷ് റാവത്തിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് പ്രസിഡന്റ് തള്ളിക്കളയുന്നുവെങ്കില്‍, പരസ്യമായി പാര്‍ട്ടി നയത്തിനെതിരായ നിലപാട് സ്വീകരിച്ചതിന് റാവത്തിനെതിരേ എന്തു നടപടി സ്വീകരിക്കുമെന്നറിയാന്‍ രാജ്യത്തിന് താല്‍പ്പര്യമുണ്ടെന്നും ഇ അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News