പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ട് വരുന്നു

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

Update: 2020-01-24 07:00 GMT

ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ട് വരുന്നു. കേരളത്തിന്റേയും പഞ്ചാബിന്റേയും മാതൃക പിന്തുടര്‍ന്നാണ് രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്.

അങ്ങനെ ചെയ്യുമ്പോള്‍ അവരെ ആക്രമിക്കുകയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഈ ബജറ്റ് സെഷനില്‍ തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം രാജസ്ഥാന്‍ നിയമസഭ പാസാക്കും. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ ആകലുതകളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായി പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കേരളമാണ് പൗരത്വ നിയമ ഭേദദതിക്കെതിരേ ആദ്യം പ്രമേയം പാസാക്കിയത്. പിന്നീട് കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. 

Tags:    

Similar News