ആള്‍ക്കൂട്ട ആക്രമണവും ദുരഭിമാന കൊലയും തടയാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

Update: 2019-07-17 07:40 GMT

ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങളും ദുരഭിമാന കൊലകളും തടയാന്‍ നിയമം നിര്‍മിക്കുമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

നിരവധി ആളുകള്‍ ചേര്‍ന്നു മനുഷ്യരെ ആക്രമിക്കുന്നതും കൊല്ലുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ല. അതിനാല്‍ തന്നെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കാന്‍ നിയമനിര്‍മാണം ആവശ്യമാണ്- മുഖ്യമന്ത്രി ഗെഹ്‌ലോട്ട് നിയമസഭയില്‍ അറിയിച്ചു.

സിരോഹി ജില്ലയില്‍ ജാതി മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്നു ദമ്പതികളെ കൊലപ്പെടുത്തിയ സംഭവവും മുഖ്യമന്ത്രി പരാമര്‍ശിച്ചു.

ജാതിയും വിശ്വാസവുമെല്ലാം മാറി വിവാഹം കഴിക്കുന്നത് ചിലപ്പോ കുടുംബങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. എന്നാല്‍ ഇതൊന്നും ദമ്പതികളെ ആക്രമിക്കാനോ കൊല്ലാനോ കാരണമല്ല. ഇത്തരം ദുരഭിമാന കൊലപാതകങ്ങള്‍ക്കെതിരെയും കര്‍ശന നിയമം കൊണ്ടുവരും- അദ്ദേഹം പറഞ്ഞു. 

Tags:    

Similar News