മഴ ഇന്നും തുടരും; സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Update: 2020-10-15 02:30 GMT

തിരുവനന്തപുരം: രണ്ടു ദിവസത്തിലേറെയായി തുടരുന്ന മഴ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുളള ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി. വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കുമെന്നാണു സൂചന.

    ഹൈദരാബാദിലും തൈലങ്കാനയിലും തുടരുന്ന തീവ്രന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ ദുര്‍ബലമാവുകയും വൈകീട്ടോടെ മുംബൈ തീരം വഴി അറബിക്കടലില്‍ പ്രവേശിക്കുകയും ചെയ്യുമെന്നും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുള്ളതിനാല്‍ കേരളാ തീരത്ത് മല്‍സ്യബന്ധനത്തിന് പോവരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Rain will continue today; Alert in seven districts in the state




Tags:    

Similar News