ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ ആവശ്യമില്ല: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ച് വി എം സുധീരന്‍

Update: 2021-07-17 07:13 GMT

തിരുവനന്തപുരം: ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മതേതരമൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ശബ്ദത്തിന്റെ പ്രതിഫലനം രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെന്നായിരുന്നു സുധീരന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയുയുടെ വാക്കുകള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പാര്‍്ട്ടി യുടെ സോഷ്യല്‍മീഡിയ പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി രൂക്ഷമായ പ്രതികരണം നടത്തിയത്. ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണമെന്നും ആവശ്യപ്പെട്ടു. ഭയമില്ലാത്ത നിരവധി പേര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു.

അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശിലെ ഒരു സംഘം കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപിയിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു. പിന്നാലെയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കുന്നത്.

Tags:    

Similar News