രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിക്കുന്നത് നുണ

ഇത് താന്‍ പറഞ്ഞതോ എഴുതിയതോ അല്ല. വാട്ട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങള്‍ വെരിഫൈ ചെയ്യാതെ പ്രചരിപ്പിക്കരുത്. എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ഞാന്‍ തന്റെ ഒഫീഷ്യല്‍ ചാനലുകളിലൂടെയാണ് പറയുക-ട്വിറ്ററില്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി.

Update: 2020-04-11 11:01 GMT

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ അധികം വൈകാതെ തിരിച്ചു കയറുമെന്ന രീതിയില്‍ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത നുണ. രത്തന്‍ ടാറ്റ തന്നെയാണ് ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഇത് താന്‍ പറഞ്ഞതോ എഴുതിയതോ അല്ല. വാട്ട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങള്‍ വെരിഫൈ ചെയ്യാതെ പ്രചരിപ്പിക്കരുത്. എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ഞാന്‍ തന്റെ ഒഫീഷ്യല്‍ ചാനലുകളിലൂടെയാണ് പറയുക-ട്വിറ്ററില്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി.

കൊറോണയെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പാത്തിക വ്യവസ്ഥ തകര്‍ന്നടിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ എതിര്‍ക്കുന്ന രീതിയിലാണ് രത്തന്‍ ടാറ്റയുടെ സന്ദേശം പ്രചരിച്ചത്. വിദഗ്ധരെ കുറിച്ച് തനിക്കറിയില്ലെങ്കിലും മനുഷ്യപ്രയത്നത്തിന്റെ ഫലത്തെ കുറിച്ച് തനിക്കറിയാമെന്നാണ് ഇതില്‍ പറയുന്നത്.

രണ്ടാം ലോക യുദ്ധത്തിന് ശേഷം ജപ്പാന്‍ തിരിച്ചുവന്നതും ഇസ്രായേല്‍ അറബികളെ അതിജയിച്ചതും 1983ല്‍ ഇന്ത്യ ലോക കപ്പ് ക്രിക്കറ്റ് ജയിച്ചതുമൊന്നും വിദഗ്ധര്‍ പ്രവചിച്ചിരുന്നില്ലെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഏതോ മോട്ടിവേഷനല്‍ സ്പീക്കര്‍ തയ്യാറാക്കിയ ടെക്സ്റ്റ് ടാറ്റയുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് മനസ്സിലാവുന്നത്

Tags:    

Similar News