ഖത്തര്‍ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം

118 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് അന്താരാഷ്ട്ര നുമ്പിയോ നടത്തിയ സര്‍വേയിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. ലോക രാജ്യങ്ങളെയും നഗരങ്ങളെയും കുറിച്ച് ഉപയോക്താക്കളില്‍ നിന്നുള്ളഏറ്റവും വലിയ ഡാറ്റാശേഖരം സൂക്ഷിക്കുന്ന സ്ഥാപനമാണ് നുംബിയോ.

Update: 2019-01-16 07:58 GMT

ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തറെന്ന് സര്‍വേ റിപോര്‍ട്ട്. 118 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് അന്താരാഷ്ട്ര നുമ്പിയോ നടത്തിയ സര്‍വേയിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. ലോക രാജ്യങ്ങളെയും നഗരങ്ങളെയും കുറിച്ച് ഉപയോക്താക്കളില്‍ നിന്നുള്ളഏറ്റവും വലിയ ഡാറ്റാശേഖരം സൂക്ഷിക്കുന്ന സ്ഥാപനമാണ് നുംബിയോ.

ജീവിതച്ചെലവ്, ഭവന സൗകര്യം, ആരോഗ്യ രക്ഷ, ട്രാഫിക്, കുറ്റകൃത്യങ്ങളുടെ തോത്, മലിനീകരണം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നിംബിയോ രാജ്യങ്ങള്‍ക്ക് മാര്‍ക്കിടുന്നത്.

2015 മുതല്‍ 19 വരെ അറബ് മേഖലയിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തര്‍ നിലനിര്‍ത്തി വരികയാണ്. 2017ലും ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തറിനായിരുന്നു.

വര്‍ഷങ്ങളായി ഖത്തര്‍ നേടിയെടുത്ത സമഗ്ര പുരോഗതിയുടെ ഫലമാണ് ഈ നേട്ടമെന്നു വിലയിരുത്തപ്പെടുന്നു. കുറ്റ കൃത്യങ്ങളില്‍ രാജ്യത്ത് വലിയ കുറവുണ്ടായതായാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

86.74 ആണ് ഖത്തറിന്റെ സുരക്ഷാ സൂചിക. 86.27 ഉള്ള ജപ്പാനും 83.68 ഉള്ള യുഎഇയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

അയല്‍രാജ്യങ്ങളുടെ ഉപരോധം വകവയ്ക്കാതെ ലോകകപ്പ് ആതിഥേയത്വത്തിനൊരുങ്ങുന്ന ഖത്തറിന് അഭിമാനിക്കാവുന്ന നേട്ടമാണിത്.  

Tags:    

Similar News