ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ഖത്തര്‍

തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള തങ്ങളുടെ അഭ്യര്‍ഥന അംഗീകരിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയോട് അറിയിച്ചതായി ഹമാസ് പ്രസ്താവനയില്‍ വെളിപ്പെടുത്തി.

Update: 2022-08-13 10:45 GMT

ദോഹ: ഉപരോധിത ഗസാ മുനമ്പില്‍ കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ അധിനിവേശ സൈന്യം വ്യോമാക്രമണത്തിലൂടെയും ഷെല്ലാക്രമണത്തിലൂടെയും തകര്‍ത്ത ഫലസ്തീനി ഭവനങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന ഹമാസ് അഭ്യര്‍ത്ഥന അംഗീകരിച്ച് ഖത്തര്‍.

തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള തങ്ങളുടെ അഭ്യര്‍ഥന അംഗീകരിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയോട് അറിയിച്ചതായി ഹമാസ് പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള ഖത്തര്‍ കമ്മിറ്റി മുഖേന തന്റെ രാജ്യം പുനര്‍നിര്‍മ്മാണം നടത്തുമെന്ന് ഖത്തര്‍ വൃത്തങ്ങള്‍ ഹനിയേയോട് പറഞ്ഞു.കഴിഞ്ഞയാഴ്ച, ഇസ്രായേല്‍ ഗസയില്‍ നടത്തിയ മൂന്ന് ദിവസത്തെ ആക്രമണത്തില്‍ 89 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇസ്രായേലി ആക്രമണം മറ്റ് 1,675 വീടുകളെ ബാധിച്ചു. എന്നാല്‍ ഇവയ്ക്ക് നേരിയ അറ്റകുറ്റപ്പണികള്‍ മാത്രമേ ആവശ്യമുള്ളൂ. ഇസ്രായേല്‍ ആക്രമണത്തില്‍ 17 കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 49 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 360 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

Similar News