ഗസയില്‍ വെടിനിര്‍ത്തല്‍ നീട്ടി; രണ്ടു ദിവസത്തേക്കെന്ന് ഖത്തറും ഹമാസും

Update: 2023-11-27 16:34 GMT

ഗസാ സിറ്റി: നാലുദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഗസയിലെ വെടിനിര്‍ത്തല്‍ നീട്ടി. രണ്ടുദിവസത്തേക്കാണ് മാനുഷിക വെടിനിര്‍ത്തല്‍ നീട്ടിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ ധാരണയായതായി ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഈജിപ്തും ഖത്തറും യുഎസും ചൊവ്വാഴ്ച രാവിലെ അവസാനിച്ച നാല് ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മാത്രമല്ല, കൂടുതല്‍ തടവുകാരെ ഹമാസ് വിട്ടയച്ചാല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ തയ്യാറാണെന്ന് ഇസ്രായേലും അറിയിച്ചിരുന്നു. മുന്‍ ഉടമ്പടിയുടെ അതേ വ്യവസ്ഥകളില്‍ താല്‍ക്കാലിക മാനുഷിക വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടുന്നതിന് ഖത്തറിലെയും ഈജിപ്തിലെയും ഞങ്ങളുടെ സഹോദരങ്ങളുമായി ഒരു കരാറിലെത്തിയതായി ഹമാസും അറിയിച്ചു.

Tags: