പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം: താലിബാന്‍ നീക്കം നിരാശാജനകവും പിന്തിരിപ്പനുമെന്ന് ഖത്തര്‍

ഇസ്‌ലാമിക സംവിധാനം എങ്ങനെയായിരിക്കണമെന്ന് താലിബാന്‍ നേതൃത്വം ദോഹയിലേക്ക് നോക്കണമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി.

Update: 2021-10-01 16:57 GMT

ദോഹ: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് താലിബാന്‍ ഭരണകൂടം സ്വീകരിക്കുന്ന നയം നിരാശാജനകവും അറു പിന്തിരിപ്പനുമാണെന്ന് ഖത്തര്‍ ഉന്നത നയതന്ത്രജ്ഞന്‍. ഇസ്‌ലാമിക സംവിധാനം എങ്ങനെയായിരിക്കണമെന്ന് താലിബാന്‍ നേതൃത്വം ദോഹയിലേക്ക് നോക്കണമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം തുടരുന്നത് തടയുന്ന താലിബാനെ പരാമര്‍ശിച്ച് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസഫ് ബോറലുനൊപ്പം വ്യാഴാഴ്ച ദോഹയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാന്‍ അധികാരത്തിലേറി ആഴ്ചകള്‍ കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈയിടെ അഫ്ഗാനില്‍ നാം കണ്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചില പിന്തിരപ്പന്‍ ചുവടുവെപ്പുകള്‍ നിരാശാജനകമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

'അഫ്ഗാനിസ്താനില്‍ തങ്ങള്‍ കണ്ട സമീപകാല പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പിന്തിരിപ്പനും നിരാശകനകവുമാണ്'. 'അവരുമായി നിരന്തരം ഇടപെടുകയും അത്തരം നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും വേണം. കൂടാതെ മുസ്‌ലിം രാജ്യങ്ങള്‍ എങ്ങിനെയാണ് നിയമം നടപ്പാക്കുന്നതെന്നും വനിതകളുടെ പ്രശ്‌നങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്നും താലിബാനെ കാണിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണ്.

മുസ്‌ലിം രാജ്യമായ ഖത്തര്‍ അതിന് ഉദാഹരണമാണ്. തങ്ങളുടെ സംവിധാനം ഒരു ഇസ്ലാമിക സംവിധാനമാണ്, എന്നാല്‍ തൊഴില്‍സേനയിലും ഗവണ്‍മെന്റിലും ഉന്നതവിദ്യാഭ്യാസത്തിലും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കൂടുതലാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു.

Tags:    

Similar News