പൗരത്വ നിയമ ഭേദഗതി; മോദിക്കെതിരേ കൊല്‍ക്കത്തയില്‍ വന്‍പ്രതിഷേധത്തിന് ആഹ്വാനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരം കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി വഴിയില്‍ തടയുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

Update: 2020-01-10 05:28 GMT

കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമൊദിക്കെതിരേ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരം കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി വഴിയില്‍ തടയുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളുടേതാണ് പ്രതിഷേധാഹ്വാനം. എയര്‍പോര്‍ട്ട് പരിസരത്ത് പ്രധാനമന്ത്രിയുടെ പാത തടയാനുള്ള പദ്ധതി നിരവധി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിനും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 17 ഇടത് പാര്‍ട്ടികളുടെ സംയുക്ത ഫോറവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്‍ക്കത്ത നഗരത്തില്‍ മാത്രമല്ല കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ടെന്ന് ബിമന്‍ ബോസ് അറിയിച്ചു. റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയൊരുക്കുന്നുണ്ടന്നും വൃത്തങ്ങള്‍ പറഞ്ഞു. 


Tags: