അഡ്മിനിസ്‌ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരേ ലക്ഷദ്വീപില്‍ പ്രതിഷേധം തുടരുന്നു(വീഡിയോ)

Update: 2021-05-28 09:01 GMT

കവരത്തി: ജനവിരുദ്ധ നയങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെ ദുരിതത്തിലാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെയും ദ്വീപ് നിവാസികളെ അവഹേളിച്ച ജില്ലാ കലക്ടര്‍ അസ്‌കറലിയും നടപടിക്കെതിരേ പ്രതിഷേധം തുടരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗോബാക്ക് വിളിച്ചും കലക്ടര്‍ അസ്‌കറലി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോലംകത്തിച്ചു.ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ അസ്‌കര്‍ അലി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. കലക്ടര്‍ മാധ്യമങ്ങളോട് നുണകള്‍ പ്രചരിപ്പിക്കുവാണെന്ന് ദ്വീപ് നിവാസികള്‍ പറഞ്ഞു. കില്‍ത്താന്‍ ലഹരി മരുന്നിന്റെ കേന്ദ്രമാണെന്ന് പേരെടുത്തു കൊണ്ട് അധിക്ഷേപിച്ചതിനെതിരേ നടുറോഡില്‍ കോലം കത്തിക്കുകയും ചെയ്തു. ദ്വീപ് നിവാസികള്‍ വീടുകളില്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്.   

Full View

അതിനിടെ, ലക്ഷദ്വീപ് കലക്ടര്‍ അസ്‌കറലിക്കുമെതിരേ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തും ദ്വീപിലെ പഞ്ചായത്തുകളും പ്രമേയം പാസാക്കണമെന്ന് ഡിവൈഎഫ് ഐ ലക്ഷദ്വീപ് ഘടകം ആവശ്യപ്പെട്ടു. അഡ്മിനിസ്‌റ്റേറ്ററുടെ നടപടിക്കെതിരേ കേരളം ഉള്‍പ്പടെ പലരും നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് ആവശ്യമുന്നയിച്ചത്. ഈ ആവശ്യമുന്നയിച്ച് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്തിന് കത്ത് നല്‍കിയതായി ഡിവൈഎഫ് ഐ ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് കെ കെ നസീര്‍ അറിയിച്ചു.



Protests continue in Lakshadweep against administrator and collector (video)


Tags:    

Similar News