ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; കൊവിഡ് രോഗി മരിച്ചു

Update: 2021-05-07 01:07 GMT

ബംഗളൂരു: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനു ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രോഗി മരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയ യുവതിയുടെ ഭര്‍ത്താവ് ബംഗളൂരുവിന് പുറത്തുള്ള രാമോഹള്ളി സ്വദേശിയായ സതീഷ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച ബംഗളൂരുവിലെ യെദിയൂരപ്പയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് ദാരുണ സംഭവം. കൊവിഡ് ബാധിച്ച് അവശനായ ഭര്‍ത്താവുമായാണ് ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചത്. വിവരമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് കിടക്ക ലഭ്യമാക്കിയെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും രോഗി മരണപ്പെട്ടു.

    നേരത്തേ, കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സതീഷിന്റെ ആരോഗ്യനില വഷളായതോടെയാണ് കിടക്ക ലഭിക്കാന്‍ വേണ്ടി ഭാര്യയും കുടുംബാംഗങ്ങളും ആശുപത്രികളില്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, എവിടെയും കിടക്ക ലഭിച്ചില്ല. ഇതോടെ സതീഷും ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രി യെദിയൂരപ്പയുടെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് ബംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയില്‍ കിടക്കയും ആംബുലന്‍സും ഏര്‍പ്പെടുത്തി. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

Protest in front of CM's residence to get hospital bed; Covid patient died

Tags:    

Similar News