കെ റെയില്‍ സ്ഥലമേറ്റെടുപ്പിനെതിരേ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം

കോഴിക്കോട് ഫറോക്കിലും കെ റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

Update: 2021-12-20 09:34 GMT

കൊല്ലം: കെ റെയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണിമുഴക്കി പ്രതിഷേധം. കൊല്ലം കൊട്ടിയത്തെ വഞ്ചിമുക്കില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ക്കായെത്തിയപ്പോഴായിരുന്നു സംഭവം. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.


കയ്യില്‍ ലൈറ്ററും പിടിച്ചായിരുന്നു കുടുംബത്തിന്റെ പ്രതിഷേധം. പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കോഴിക്കോട് ഫറോക്കിലും കെ റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. പുറ്റെക്കാട് ഭാഗത്താണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. പോലിസ്‌സ് സംരക്ഷണത്തില്‍ പിന്നീൂട് സര്‍വ്വേ നടപടികള്‍ നടന്നു.

Tags: