ക്ലാസിനിടെ ഹിന്ദു പുരാണത്തിലെ ബലാത്സംഗ പരാമര്‍ശം; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എഎംയു പ്രഫസര്‍ക്ക് സസ്‌പെന്‍ഷന്‍

അലിഗഢ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ജവഹര്‍ ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. ജിതേന്ദ്ര കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.

Update: 2022-04-06 13:56 GMT

അലിഗഢ്: ഫോറന്‍സിക് സയന്‍സ് ക്ലാസിനിടെ ഹിന്ദു പുരാണത്തിലെ 'ബലാത്സംഗ'ത്തെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അലിഗഢ് മുസ്‌ലിം സര്‍വകലാശാല(എഎംയു)യിലെ അധ്യാപകനെ സസ്‌പെന്റ് ചെയ്തു.

അലിഗഢ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ജവഹര്‍ ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. ജിതേന്ദ്ര കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.

മെഡിക്കല്‍ നിയമശാസ്ത്രം (മെഡിക്കല്‍ ജൂറിസ്പ്രുഡന്‍സ്) പഠിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം ഹിന്ദു പുരാണത്തിലെ 'ബലാത്സംഗത്തെ' കുറിച്ച് പരാമര്‍ശിച്ചത്.

ജിതേന്ദ്ര കുമാറിനെതിരേ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതായും കോളജ് അധികൃതര്‍ അറിയിട്ടു.

Tags:    

Similar News