കണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന്‍ ഇന്ന് ചുമതലയേല്‍ക്കും

Update: 2023-12-01 02:50 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിമയനം സുപ്രിം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രഫ. ഡോ. എസ് ബിജോയ് നന്ദന്‍ പുതിയ വിസിയായി ഇന്ന് ചുമതലയേല്‍ക്കും. തിരുവനന്തപുരം മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമായ ബിജോയ് നന്ദന് കണ്ണൂരിലേക്ക് പോവാന്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കി. രാജ്ഭവനില്‍ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി റദ്ദാക്കിയത്.

Tags: