രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു: പ്രിയങ്ക ഗാന്ധി

Update: 2022-02-12 18:12 GMT

ലഖ്‌നൗ: ഉത്തരാഖണ്ഡിലേടതടക്കം ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഉത്തരാഖണ്ഡില്‍ പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഗോവയിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിനും തിരശ്ശീല വീണു. നിശബ്ദ പ്രചാരണത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങളും മറ്റന്നാളാണ് പോളിംഗ് ബൂത്തിലെത്തുക.

ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി തന്നെ രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ടത്തില്‍ 9 ജില്ലകളിലെ 55 സീറ്റുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി പത്തിന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ അറുപത് ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവര്‍ നിറഞ്ഞുനിന്നു.

2017 ലെ ഭരണവിരുദ്ധ വികാരത്തിനിയിലും 15 സീറ്റ് നേടാന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സമാജ്!വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഇതാണ് എസ് പിയുടെ ആത്മവിശ്വാസമേറ്റുന്ന ഘടകം. ദളിത് ഒബിസി വിഭാഗങ്ങളിലെയും ന്യൂനപക്ഷവിഭാഗങ്ങളിലെ പിന്തുണ സമാജ്!വാദി പാര്‍!ട്ടിക്ക് ഉറപ്പിക്കാനായോയെന്ന് രണ്ടോ മൂന്നോ ഘട്ടങ്ങളില്‍ തന്നെ വ്യക്തമാകും.

Tags:    

Similar News