ജയിലില്‍ കൊവിഡ് പടരുന്നു; 65 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍

തടവുകാരും ജയില്‍ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Update: 2020-08-17 14:50 GMT

തിരുവനന്തപുരം: ജയിലില്‍ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ 65 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അറുപതോളം തടവുകാര്‍ പരോളിലിറങ്ങും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്.

ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതില്‍ നിന്നാണ് 114 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 110 തടവുകാര്‍ക്കും 4 ഉദ്യോസ്ഥര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ തടവുകാരും ജയില്‍ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

Tags: