പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വയനാട്ടിലെ നാളത്തെ ജനകീയ തിരച്ചില്‍ മാറ്റി

Update: 2024-08-09 17:16 GMT

മേപ്പാടി: വയനാട് ദുരന്തമേഖലയില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നതിനാല്‍ ജനകീയ തിരച്ചില്‍ മാറ്റി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാണ് ശനിയാഴ്ചത്തെ തിരച്ചില്‍ ഞായറാഴ്ചയിലേക്ക് മാറ്റിയതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് നാളെ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Tags: