'തോളോട് തോള്‍ചേര്‍ന്ന് മുന്നോട്ട് പോകും'; ബൈഡന് ആശംസയറിയിച്ച് മോദി

ആഗോള തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Update: 2021-01-20 18:45 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അമേരിക്ക ബന്ധം ശക്തമാക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയില്‍ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോള്‍ചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.



Tags:    

Similar News