രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭാ സമ്മേളനത്തിനും തുടക്കം

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാല്‍ അടുത്ത അഞ്ചു വര്‍ഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം.

Update: 2019-06-20 02:59 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്റില്‍ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. രാജ്യസഭാ സമ്മേളനവും ഇന്ന് ആരംഭിക്കും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തുക. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാല്‍ അടുത്ത അഞ്ചു വര്‍ഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കുക. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ മാസം അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.




Tags:    

Similar News