പൂര്‍ണഗര്‍ഭിണിയെ കാര്‍ തടഞ്ഞു ആക്രമിച്ച സംഭവം: ബിജെപി- ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

ആര്‍എസ്എസ് സംഘത്തിന്റെ മനുഷ്യത്വ വിരുദ്ധമായ ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കാന്‍ പൊതു സമൂഹം രംഗത്ത് വരണം. ആര്‍എസ്എസ് ക്രിമിനലുകളുടെ പൈശാചികമായ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

Update: 2021-03-30 02:44 GMT

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പൂര്‍ണഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്ത ബിജെപി- ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

ഗുജറാത്ത് മോഡല്‍ ആക്രമണമാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം പയ്യന്നൂരില്‍ നടത്തിയത്. ക്രൂര മര്‍ദ്ദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍എസ്എസ് സംഘത്തിന്റെ മനുഷ്യത്വ വിരുദ്ധമായ ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കാന്‍ പൊതു സമൂഹം രംഗത്ത് വരണം. ആര്‍എസ്എസ് ക്രിമിനലുകളുടെ പൈശാചികമായ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു മാതൃകപരമായ ശിക്ഷ നല്‍കണം. പ്രതികളെ പിടികൂടുന്നതില്‍ പോലിസ് അമാന്തം കാണിക്കരുത്.

ആര്‍എസ്എസ് ഉയര്‍ത്തുന്ന മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്താന്‍ എസ്ഡിപിഐ നേതൃത്വം നല്‍കും. ഇത് ഗുജറാത്തല്ല കേരളമാണെന്ന് ആര്‍എസ്എസ് നേതൃത്വം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് മുന്നറിയിപ്പ് നല്‍കി.


Tags: