ആര്‍എസ്എസ്സിന്റെ അന്ത്യം കാണാതെ പോപുലര്‍ ഫ്രണ്ട് പിന്‍മാറില്ല: കരമന അഷ്‌റഫ് മൗലവി

Update: 2022-02-17 12:49 GMT

എടപ്പാള്‍: ആര്‍എസ്എസ്സിന്റെ അന്ത്യം കുറിക്കാതെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിന്‍മാറില്ലന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ കരമന അഷ്‌റഫ് മൗലവി. എടപ്പാളില്‍ 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദിനത്തില്‍ നടന്ന യൂനിറ്റി മീറ്റിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിജാബിന്റെ കാര്യത്തില്‍ കര്‍ണാടകയില്‍ സംഘപരിവാര്‍ വര്‍ഗീയ കാര്‍ഡ് കളിക്കുകയാണ്.


 ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഇന്ത്യക്കാരന്റെ ബാധ്യതയാണ്. അത് ഏറ്റെടുത്ത പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യുമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് വിളിക്കാന്‍ പറ്റുന്നവരെ വിളിക്കുക, ഭരണകൂട ഉപകരണങ്ങളെ ഉപയോഗപെടുത്തുക, നിങ്ങള്‍ ഓര്‍ക്കുക... നിങ്ങളുടെ അന്ത്യം കുറിക്കാതെ ഞങ്ങള്‍ക്ക് വിശ്രമമില്ല. അതിര്‍ത്തികളില്‍ ഞങ്ങളുടെ വരവിനെ തടഞ്ഞവര്‍ ഇന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവടുവയ്ക്കുന്നത് കണ്ട് അന്ധാളിക്കുകയാണ്.

സംഘപരിവാറിനെ ചെറുക്കാന്‍ ഉടലെടുത്ത പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ദൈവത്തിനൊഴികെ ഇതിനെ ആര്‍ക്കും തടയാന്‍ കഴിയില്ലന്നും അദ്ദേഹം പ്രസ്താവിച്ചു. എടപ്പാള്‍ ഹൈവേക്കരികില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ യൂനിഫോം ധരിച്ച പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ അണിനിരന്ന് ചുവടുവച്ചു. സംസ്ഥാന സമിതി അംഗം സി കെ റാഷിദ് സല്യൂട്ട് സ്വീകരിച്ചു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് സാലിഹ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ഫായിസ് കണിച്ചേരി, എം ഹബീബ, നൂറുല്‍ ഹഖ്, ടി പി ജലീല്‍, വി വി റഫീഖ് സംസാരിച്ചു.

Tags:    

Similar News