പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ശ്രീലങ്ക ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു
300ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയെ അപലപിച്ച ഇ അബൂബക്കര്‍ ഇത് മാനവികതയ്‌ക്കെതിരായ ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ശ്രീലങ്ക ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ചു. 300ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയെ അപലപിച്ച ഇ അബൂബക്കര്‍ ഇത് മാനവികതയ്‌ക്കെതിരായ ആക്രമണമാണെന്ന് അഭിപ്രായപ്പെട്ടു.
സംഭവത്തിന് ശേഷം സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കെതിരേ പ്രതികാര നടപടിയുണ്ടാവാത്ത വിധത്തില്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്ത ശ്രീലങ്ക സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ ശ്രീലങ്കയ്ക്കാവുമെന്നും പ്രതിനിധി സംഘം പ്രത്യാശ പ്രകടിപ്പിച്ചു. ദേശീയ സമിതി അംഗങ്ങളായ ഇ എം അബ്ദുല്‍ റഹ്മാന്‍, അഡ്വ. മുഹമ്മദ് യൂസുഫ്, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാമൂന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.