ജെറുസലേമിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

വിശുദ്ധ നഗരത്തിലെ ബഹുമത, ബഹുസാംസ്‌കാരിക സ്വത്വം മാനിക്കപ്പെടണം. അക്രമം അക്രമത്തെ വളര്‍ത്തുന്നു, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക' -റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ തീര്‍ത്ഥാടകരോട് അദ്ദേഹം പറഞ്ഞു.

Update: 2021-05-09 18:19 GMT

റോം: ജെറുസലേമിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ജെറുസലേമിലെ സംഭവവികാസങ്ങള്‍ ഉല്‍കണ്ഠയോടെ നിരീക്ഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം വിശുദ്ധ നഗരത്തെ ബഹുമാനിച്ച് കൊണ്ടുള്ള ഒരു പരിഹാരം ബന്ധപ്പെട്ടവരില്‍നിന്നുണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു.

വിശുദ്ധ നഗരത്തിലെ ബഹുമത, ബഹുസാംസ്‌കാരിക സ്വത്വം മാനിക്കപ്പെടണം. അക്രമം അക്രമത്തെ വളര്‍ത്തുന്നു, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക' -റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ തീര്‍ത്ഥാടകരോട് അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ജറുസലേമിലെ ശെയ്ഖ് ജര്‍റാ പരിസരത്ത് താമസിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രയേല്‍ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഏഴ് ഫലസ്തീന്‍ കുടുംബങ്ങളെ വീടുകളില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ സെന്‍ട്രല്‍ കോടതി അംഗീകാരം നല്‍കിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

വെള്ളിയാഴ്ച വൈകീട്ട് അല്‍അഖ്‌സാ പള്ളി വളപ്പിനുള്ളില്‍ വിശ്വാസികളെ പിരിച്ചുവിടാന്‍ സ്റ്റണ്‍ ഗ്രനേഡുകളും ഗ്യാസ് ബോംബുകളും ഇസ്രായേല്‍ പ്രയോഗിച്ചിരുന്നു.ഇസ്രായേല്‍ സേന സ്ത്രീകളെയും ലക്ഷ്യം വച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

1967ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ അല്‍അഖ്‌സ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ കൈവശപ്പെടുത്തി. അന്താരാഷ്ട്ര സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ഒരു നീക്കത്തിലൂടെ 1980ല്‍ ഈ നഗരം മുഴുവന്‍ അവര്‍ പിടിച്ചെടുത്തിരുന്നു.

Tags:    

Similar News