കുറ്റിയാടിയില്‍ ബിജെപിയുടെ സിഎഎ വിശദീകരണയോഗം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നല്‍കിയവര്‍ക്കെതിരേ കേസ്

സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോലിസ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

Update: 2020-01-15 06:58 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുള്ള ബിജെപി വിശദീകരണ പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടയ്ക്കാന്‍ ആഹ്വാനം ചെയ്ത രണ്ടുപേര്‍ക്കെതിരേ സ്വമേധയാ കേസെടുത്തതായി പോലിസ്. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്  പോലിസ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച കുറ്റിയാടിയില്‍ ബിജെപി സംഘടിപ്പിച്ച രാഷ്ട്രരക്ഷാസംഗത്തിന് മുന്നോടിയായി വ്യാപാരികള്‍ സ്വമേധയാ കടകളടച്ചിരുന്നു. വ്യാപാരികള്‍ കടകള്‍ അടച്ച് ബഹിഷ്‌കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച രണ്ടുപേര്‍ക്കെതിരെ വിവിധ സംഘടനകളുടെ പരാതിയില്‍ കേസ് എടുത്തിരുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെ അത്യന്തം വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി ബിജെപി കൊടിയുമേന്തി പ്രവ!ര്‍ത്തകര്‍ പ്രകടനം നടത്തിയത്.

'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്' എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പോലിസ് സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും പോലിസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന്് വിവിധ സംഘടനകള്‍ ഇതിനെതിരേ പരാതി നല്‍കിയപ്പോള്‍ മാത്രമാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്.

സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നാലെ നടപടി വേണ്ടെന്നും വികാരത്തള്ളിച്ച മൂലമുള്ള പ്രകടനമാണ് പ്രവര്‍ത്തകര്‍ നടത്തിയതെന്നും എംടി രമേശ് പ്രതികരിച്ചു.

Tags:    

Similar News