പിഞ്ചുകുഞ്ഞിനും രക്ഷയില്ല; എട്ടുമാസം പ്രായമുള്ള കുഞ്ഞിനു നേരെ പോലിസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

പരിശോധനയ്‌ക്കെന്ന പേരില്‍ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പോലിസിനെ തടഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം

Update: 2019-02-06 10:11 GMT

ശ്രീനഗര്‍: വീട് പരിശോധിക്കാനെത്തിയ പോലിസിനെ തടഞ്ഞെന്നാരോപിച്ച് എട്ടു മാസം പ്രായമായ പിഞ്ചു കുഞ്ഞിനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി കശ്മീരിലെ ഹൂര്‍റിയത്ത് കോണ്‍ഫ്രറന്‍സ് ചെയര്‍മാന്‍ മിര്‍വായീസ് ഉമര്‍ ഫാറൂഖ്. കശ്മീര്‍ സ്വദേശിയായ മുദസ്സിറും അദ്ദേഹത്തിന്റെ പിഞ്ചു കുഞ്ഞുമാണ് പോലിസ് ക്രൂരതയ്ക്കിരയായത്. ട്വിറ്ററിലൂടെയാണ് മിര്‍വായീസ് കശ്മീര്‍ പോലിസിനെതിരേ ഗുരുതര ആരോപണം ഉയര്‍ത്തിയത്.

എട്ടുമാസം പ്രായമുള്ള കുഞ്ഞിനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. അവളുടെ പിതാവ് മുദസ്സിറിനു ക്രൂരമായി മര്‍ദ്ദിച്ചു. പരിശോധനയ്‌ക്കെന്ന പേരില്‍ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പോലിസിനെ തടഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട റയീസ് സോഫിയുടെ കുടുംബത്തെ ലക്ഷ്യമിട്ടാണ് പോലിസ് പ്രകോപനമില്ലാതെ ആക്രമണം നടത്തിയത്. മുന്‍കൂട്ടി ആസുത്രണം ചെയ്തു നടപ്പാക്കുന്ന ഇത്തരം പീഡനങ്ങളിലൂടെ അധികൃതര്‍ യുവാക്കളെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണെന്നും മിര്‍വായിസ് ഉമര്‍ ഫാറൂഖ് ട്വീറ്റ് ചെയ്തു.

Tags:    

Similar News