കൊച്ചിയില്‍ 83 മസാജ് സെന്ററുകളില്‍ പോലിസ് പരിശോധന; രണ്ട് സ്പാകള്‍ക്കെതിരേ കേസ്

Update: 2023-09-14 15:16 GMT

കൊച്ചി: നഗരത്തിലെ മസാജ് സെന്ററുകളില്‍ വ്യാപക പോലിസ് റെയ്ഡ്. 83 സ്പാകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. ലഹരി മരുന്ന് ഇടപാടിനും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്ക് എതിരെ പോലിസ് കേസെടുത്തു. പാലാരിവട്ടം, കടവന്ത്ര എന്നിവിടങ്ങളിലെ സ്പാകള്‍ക്ക് എതിരെയാണ് കേസെടുത്തത്. മസാജ് സെന്റുകളുടെ മറവില്‍ ലഹരി വില്‍പ്പനയും അനാശാസ്യവും വര്‍ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.

Tags: