നെടുമങ്ങാട് ആര്‍എസ്എസ് ആസ്ഥാനത്ത് റെയ്ഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു

നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിലാണ്‌റെയ്ഡ് നടത്തുന്നത്. ആയുധങ്ങളടക്കം ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.

Update: 2019-01-09 09:04 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാരം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് പോലിസ് റെയ്ഡ്. നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിലാണ്‌റെയ്ഡ് നടത്തുന്നത്. ആയുധങ്ങളടക്കം ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.

ഹര്‍ത്താല്‍ ദിവസം നാലു ബോംബുകളാണ് നെടുമങ്ങാട് പൊലിസ് സ്‌റ്റേഷനിലേക്ക് എറിഞ്ഞത്. പൊലിസുകാര്‍ ബോംബേറില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ് ജില്ലാ പ്രചാരകായ പ്രവീണ്‍ സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവരികയും ചെയ്തിരുന്നു. പ്രവീണ്‍ നിലവില്‍ ഒളിവിലാണ്. പ്രവീണിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നൂറനാട് സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളില്‍ ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണ്. നെടുമങ്ങാട്ടെ ആനാട് ബിജെപി പ്രവര്‍ത്തകര്‍ പൊലിസ് സംഘത്തെ ആക്രമിച്ചിരുന്നു. അക്രമികളെ കസ്റ്റിഡിയിലെടുത്ത് കൊണ്ടു പോവാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാര്‍ പോലിസ് വാഹനം ആക്രമിച്ചത്. ഈ കേസിലും നിരവധിപേര്‍ അറസ്റ്റിലായിട്ടുണ്ട്‌


Tags:    

Similar News