ചെന്നൈയില്‍ സിഎഎ വിരുദ്ധ സമരത്തിന് നേരെ ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്; രണ്ടു പേര്‍ മരിച്ചു?

ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Update: 2020-02-14 18:00 GMT

ചെന്നൈ: ഷാഹീന്‍ബാഗ് മാതൃകയില്‍ ചെന്നൈ വണ്ണാര്‍പേട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന സമരത്തില്‍ പോലിസ് അതിക്രമം. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അണിനിരന്ന സമരത്തിന് നേരെയാണ് പോലിസ് അതിക്രമം നടത്തിയത്. രാത്രി 9.30ഓടെയാണ് സംഭവം. പോലിസ് തന്നെ കല്ലേറ് നടത്തി ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച് അതിക്രമം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാന്‍ പോലിസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലിസ് നിര്‍ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് രാത്രി ലാത്തിച്ചാര്‍ജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നോക്കിയത്.

പോലിസ് അതിക്രമത്തിനെതിരെ തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. സേലം, കോയമ്പത്തൂര്‍, തൂത്തുക്കുടി, ചെങ്കല്‍പ്പേട്ട്, ഗിണ്ടി, മണ്ണടി, പുതുപ്പേട്ട് തുടങ്ങി നിരവധിയിടങ്ങളില്‍ പ്രതിഷേധ പരിപാടി നടക്കുകയാണ്. അതിനിടെ,ജോയിന്റ് കമ്മീഷണര്‍ ഓഫിസില്‍ എ കെ വിശ്വനാഥന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നു. 40 പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം, അതിക്രമം നടത്തി പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.





Tags:    

Similar News