പോലിസ് ഡ്രൈവറുടെ ആത്മഹത്യ: അന്വേഷണച്ചുമതല എഎസ്പി കെ ബിജു മോന്

Update: 2023-10-05 08:16 GMT

എറണാകുളം: മൂവാറ്റുപുഴയിലെ പോലിസ് െ്രെഡവര്‍ ജോബി ദാസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണച്ചുമതല എഎസ്പി കെ ബിജു മോന്. എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍ അന്വേഷണ ചുമതല എഎസ്പി കെ. ബിജു മോനെ ഏല്‍പിച്ചു. റിപോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് എസ്പി അറിയിച്ചു. കളമശേരി എ ആര്‍ ക്യാംപിലെ ഡ്രൈവറായിരുന്ന ജോബി ദാസിനെ ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പെഴുതിയാണ് ജോബി ദാസ് തൂങ്ങിമരിച്ചത്. ഒമ്പത് വര്‍ഷത്തെ ഇന്‍ക്രിമെന്റ് ബോധപൂര്‍വം തടഞ്ഞുവച്ചതായും അഷ്‌റഫ്, ഗോപി എന്നീ രണ്ട് പോലിസുകാരാണ് തന്റെ മരണത്തിന് കാരണക്കാരെന്നും ഇവര്‍ തന്റെ മൃതദേഹം കാണാന്‍ വരരുതെന്നും കുറിപ്പിലെഴുതിയിരുന്നു.

പതിനാറോളം ഇന്‍ക്രിമെന്റുകള്‍ തടഞ്ഞുവച്ചെന്നും അതിനാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവാനാവുന്നില്ലെന്നും കുറിപ്പിലുണ്ട്. മൂവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയായ ജോബി ദാസിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മാതാവിനെ നന്നായി നോക്കണമെന്നും പഠിച്ച് പോലിസില്‍ അല്ലാതെ ഏതെങ്കിലും ജോലി നോക്കണമെന്നും മക്കളോട് ജോബി കത്തില്‍ കുറിച്ചിട്ടുണ്ട്. സ്‌കൂളില്‍ താല്‍ക്കാലിക ജീവനക്കാരിയായ ജോബിയുടെ ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളും സ്‌കൂളില്‍ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. അശ്വതിയാണ് ഭാര്യ. മക്കള്‍: അദൈ്വത്, അശ്വിത്.


Tags:    

Similar News