ജാമിഅയിലെ പോലിസ് നരനായാട്ട്; മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റു (വീഡിയോ)

ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സര്‍വകലാശാലയിലെ എജെകെ മാസ് കമ്മ്യൂണിക്കേഷന്‍ റിസേര്‍ച്ച് സെന്ററിലെ കണ്‍വര്‍ജന്റ് ജേണലിസം വിദ്യാര്‍ഥിയായ കുറ്റിയാടി അടുക്കത്ത് സ്വദേശി ഷഹീന്‍ അബ്ദുല്ലയെ ആണ് കാംപസില്‍ അതിക്രമിച്ച് കടന്ന പോലിസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

Update: 2019-12-15 19:24 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിമയത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ വിദ്യാര്‍ഥികള്‍ക്കുനേരെ പോലിസ് നടത്തിയ നരനായാട്ടില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റു. ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സര്‍വകലാശാലയിലെ എജെകെ മാസ് കമ്മ്യൂണിക്കേഷന്‍ റിസേര്‍ച്ച് സെന്ററിലെ കണ്‍വര്‍ജന്റ് ജേണലിസം വിദ്യാര്‍ഥിയായ കുറ്റിയാടി അടുക്കത്ത് സ്വദേശി ഷഹീന്‍ അബ്ദുല്ലയെ ആണ് കാംപസില്‍ അതിക്രമിച്ച് കടന്ന പോലിസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

കാംപസില്‍ കയറിയ പോലിസിനെതിരേ മുദ്രാവാക്യം വിളികളുമായി എത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ അനുനയിപ്പിച്ച് തിരിച്ച് കൊണ്ടുപോവുന്നതിനിടെ പോലിസ് സംഘം പിന്നില്‍നിന്നു വലിച്ച് താഴെയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓടിയെത്തിയാണ് ഷഹീനെ പോലിസ് മര്‍ദ്ദനത്തില്‍നിന്നു രക്ഷിച്ചത്. മര്‍ദ്ദനത്തില്‍ ഷഹീന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.


https://youtu.be/vgDl7pjdiMQ

Tags:    

Similar News