കര്‍ത്താര്‍പ്പുര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും

പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി.

Update: 2019-10-13 02:05 GMT

ന്യൂഡല്‍ഹി: കര്‍ത്താര്‍പ്പുര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും.കേന്ദ്ര മന്ത്രി ഹര്‍സിംറത്ത് കൗര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി.

സിഖ് മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമാണ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര. കര്‍ത്താര്‍പൂര്‍ ഇടനാഴി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നവംബര്‍ ഒമ്പത് മുതല്‍ തുറന്നുകൊടുക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. നാലുകിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.

ഗുര്‍ദാസ്പുരില്‍ ഇടനാഴിക്കുള്ള തറക്കല്ലിടല്‍ കര്‍മം തിങ്കളാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. ഗുരുദ്വാരയിലേക്കുള്ള ആദ്യ സംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നയിക്കും. മുന്‍ പ്രധാമന്ത്രി ഡോ മന്‍മോഹന്‍ സിങും സംഘത്തിലുണ്ടാവും.


Tags:    

Similar News