അഞ്ചുവര്‍ഷത്തിനിടെ മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; ചെലവ് 517 കോടി

Update: 2020-09-22 16:59 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതല്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും ഇതിനു ആകെ 517 കോടി രൂപ ചെലവഴിച്ചതായും കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയത്. ഇതനുസരിച്ച് യുഎസ്, റഷ്യ, ചൈന എന്നിവിടങ്ങളില്‍ അഞ്ച് വീതം തവണ മോദി സന്ദര്‍ശനങ്ങള്‍ നടത്തി. സിംഗപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒന്നിലധികം യാത്രകള്‍ നടത്തി. 2019 നവംബര്‍ 13, 14 തിയ്യതികളില്‍ ബ്രസീലിലേക്കാണ് പ്രധാനമന്ത്രി മോദി അവസാനമായി യാത്ര ചെയ്തത്. അവിടെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തു.

    പ്രധാനമന്ത്രി മോദിയുടെ വിദേശരാജ്യ സന്ദര്‍ശനം വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധ സഹകരണം, ആളുകളുമായുള്ള സമ്പര്‍ക്കം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിച്ചതായി വി മുരളീധരന്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം, ദേശീയ കുറ്റകൃത്യങ്ങളും ഭീകരതയും, സൈബര്‍ സുരക്ഷ, ആണവ വ്യാപന രഹിതത എന്നിവയുള്‍പ്പെടെ ബഹുമുഖ തലത്തില്‍ ആഗോള അജണ്ട രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സംഭാവന നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PM Modi Has Visited 58 Countries Since 2015, Cost Rs 517 Crore: Centre




Tags:    

Similar News