ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണി: നരേന്ദ്ര മോദി

മാലദ്വീപ് പാര്‍ലമെന്റ് വിദേശരാജ്യങ്ങളിലുള്ള പ്രതിഭകള്‍ക്ക് നല്‍കുന്ന ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദുദീന്‍ മോദിക്ക് സമര്‍പ്പിച്ചു. രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.

Update: 2019-06-09 01:24 GMT

മാലി: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായ് മാലദ്വീപിലെത്തിയ പ്രധാനമന്ത്രി മോദി മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു. ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഭീഷണിയല്ല, മുഴുവന്‍ സംസ്‌കാരത്തിനും ഭീഷണിയാണ്. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ പോരാടാന്‍ ലോകസമൂഹം ഐക്യപ്പെടേണ്ട് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

മാലദ്വീപ് പാര്‍ലമെന്റ് വിദേശരാജ്യങ്ങളിലുള്ള പ്രതിഭകള്‍ക്ക് നല്‍കുന്ന ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദുദീന്‍ മോദിക്ക് സമര്‍പ്പിച്ചു. രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. മാലി വിമാനത്താവളത്തില്‍ മോദിയെ വിദേശകാര്യമന്ത്രി അബ്ദുള്ള ഷ ഹീദ് സ്വീകരിച്ചു. തുടര്‍ന്ന് മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.


Tags: