ജമ്മുവില്‍ തടവിലാക്കിയ റോഹിന്‍ഗ്യകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

ജമ്മുവിലെ സബ് ജയിലില്‍ തടവിലാക്കപ്പെട്ട ഈ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് നാടുകടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിനെ തടയണമെന്നും ഹരജിയില്‍ തേടിയിട്ടുണ്ട്.

Update: 2021-03-16 06:03 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തടവിലാക്കപ്പെട്ട 170 ഓളം റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. ജമ്മുവിലെ സബ് ജയിലില്‍ തടവിലാക്കപ്പെട്ട ഈ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് നാടുകടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിനെ തടയണമെന്നും ഹരജിയില്‍ തേടിയിട്ടുണ്ട്.

അനൗപചാരിക ക്യാംപുകളിലെ റോഹിന്‍ഗ്യകള്‍ക്കായി വിദേശ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (FRRO) വഴി അഭയാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേഗത്തില്‍ നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് (MHA) നിര്‍ദേശം നല്‍കാനും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 7 മുതല്‍ 170 ഓളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഭരണകൂടം തടവിലാക്കിയെന്ന മാധ്യമ റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ സംരക്ഷണത്തിനായി രാജ്യത്തുടനീളമുള്ള ക്യാംപുകളില്‍ ഇടപെടാനും അഭയാര്‍ഥിക പദവി നല്‍കാനും യുഎന്നിന്റെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ക്ക് (യുഎന്‍എച്ച്‌സിആര്‍) നിര്‍ദ്ദേശം നല്‍കാനും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News