പിണറായി വിജയന്റെ മകള്‍ വീണയും അഡ്വ. മുഹമ്മദ് റിയാസും വിവാഹിതരായി

ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50ല്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു ചടങ്ങ്.

Update: 2020-06-15 05:59 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50ല്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു ചടങ്ങ്.

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്. 2009 കോഴിക്കോട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചിരുന്നു.ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Tags: