ബന്ദിപ്പൂര്‍ യാത്ര നിരോധനം: രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Update: 2019-10-01 03:50 GMT

തിരുവനന്തപുരം: ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

വയനാട്ടില്‍ നിന്നുള്ള നേതാക്കളുമായി ഇന്നലെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എം കെ രാഘവന്‍ എം പി , വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

അതേസമയം രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരപന്തല്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗേരസ് നേതാക്കള്‍ അറിയിച്ചു.ഒക്ടോബര്‍ മൂന്നിന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. 




Tags: