ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്തിനെന്നു മുസ് ലിം ലീഗും കോൺഗ്രസും പരിശോധന നടത്തണം: മുഖ്യമന്ത്രി

ജലീലിനെ സംരക്ഷിക്കാൻ സർക്കാർ ഖുർആനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

Update: 2020-09-19 15:11 GMT

തിരുവനന്തപുരം: ഖുർആനെ വിവാദത്തിലേക്ക് എന്തിനാണ് വലിഴച്ചത് എന്ന് മുസ് ലിം ലീഗും കോൺഗ്രസും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഖുർആന്റെ മറവിൽ സ്വർണക്കടത്ത് എന്ന പേരിൽ വിവാദമുണ്ടാക്കാൻ ശ്രമിച്ചത് ബിജെപി-ആർഎസ്എസ് സംഘമായിരുന്നു. അതിന് അവർക്ക് പ്രത്യേക ലക്ഷ്യമുണ്ട്. എന്നാൽ തൊട്ടുപിന്നാലെ യുഎഡിഎഫ് കൺവീനർ അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിക്ക് പരാതിയുമായി രംഗത്തെത്തുന്നു. ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് പിന്നീട് കോൺഗ്രസിന്റേയും മുസ് ലിം ലീഗിന്റേയും നേതാക്കൾ പരസ്യമായി ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിനെ സംരക്ഷിക്കാൻ സർക്കാർ ഖുർആനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കുന്ന ആദ്യ സർക്കാരാണ് ഇതെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. എന്തടിസ്ഥാനത്തിലായിരുന്നു ഈ ആരോപണം. ഇങ്ങനെ ഉന്നയിച്ചത് ആർക്കു വേണ്ടിയാണ്. എന്തിനായിരുന്നു അവർ ഖുർആനെ വിവാദത്തിലേക്ക് കൊണ്ടുവന്നത്.

ആർഎസ്എസ് ആരോപിക്കുന്നതിന് അവർക്ക് അവരുടേതായ ലക്ഷ്യമുണ്ട്. അതിന്റെ ഭാഗമായി ബിജെപി നേതാക്കൾ ഉന്നയിക്കുന്ന ആരോപണം നമുക്ക് മനസ്സിലാക്കാം. കോൺഗ്രസിന്റേയും ലീഗിന്റേയും നേതാക്കൾ അത് ഏറ്റെടുത്ത് വലിയ പ്രചാരണം നൽകി.

ഇപ്പോൾ തിരിഞ്ഞ് കുത്തുമെന്നായപ്പോൾ ഉരുണ്ടുകളിക്കുകയാണ്. പറ്റിയ തെറ്റ് തിരിച്ചറിയുന്നത് വലിയ കാര്യമാണ്.

യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുള്ള ഖുർആൻ സക്കാത്തായി നൽകുന്ന ഭക്ഷണ്യ കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോൺസുലേറ്റ് ജനറലാണ് ജലീലിനോട് ചോദിക്കുന്നത്. ജലീൽ സഹായിക്കുകയും ചെയ്തു. അതിനെ ഖുർആന്റെ മറവിലുള്ള സ്വർണക്കടത്തായി ആക്ഷേപിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News