പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന വാര്‍ത്ത തെറ്റ്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

ഇത്തരം വാര്‍ത്തകള്‍ നിരീക്ഷിച്ച് ഉത്തരവാദികളെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-03-20 12:40 GMT

തിരുവനന്തപുരം: ഇന്നു വൈകുന്നേരം മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഇത്തരം വാര്‍ത്തകള്‍ നിരീക്ഷിച്ച് ഉത്തരവാദികളെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags: