കൊവിഡ് പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം; ഇന്ധന വില ഇന്നും കൂട്ടി

Update: 2021-05-25 06:20 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരം ഏല്‍പ്പിച്ച് രാജ്യത്ത് തുടര്‍ച്ചയായ ഇന്ധന വിലവര്‍ദ്ധന. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് രാജ്യത്ത് തുടര്‍ച്ചയായ ഇന്ധന വിലവര്‍ദ്ധനയുണ്ടാവുന്നത്. ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

സംസ്ഥാനത്ത് പെട്രോളിന് 23 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 27 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നു. ഡല്‍ഹിയില്‍ ഡീസല്‍ വില 84 രൂപ കടന്നു. ഡല്‍ഹിയില്‍ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമായി വര്‍ദ്ധിച്ചു. മുംബൈയില്‍ പെട്രോള്‍ വില നൂറ് രൂപയോടടുത്തിരിക്കുകയാണ്. 99.71 രൂപയാണ് മുംബൈയിലെ പെട്രോള്‍ വില. ഡീസലിന് 91.57 രൂപയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Tags:    

Similar News