ഒരാഴ്ചക്കിടെ ഡീസലിന് സംസ്ഥാനത്ത് 1.11 രൂപയുടെ വര്‍ധന; ഇന്നും പെട്രോള്‍ ഡീസല്‍ വില കൂടി
ബുധനാഴ്ച ഒഴികെ ഒരാഴ്ചക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11 മുതല്‍ 21 പൈസ വരെയാണ് വര്‍ദ്ധിച്ചുകൊണ്ടിരുന്നത്.
കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഡീസലിനും പെട്രോളിനും വില കൂടി. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിട്ടുണ്ട്.
ഇന്ന് കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വിലയുള്ളത്. പെട്രോളിന് 76.55 രൂപയാണ് ഇന്നത്തെ വില. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ പത്ത് പൈസ വര്‍ദ്ധിക്കും. ബുധനാഴ്ച ഒഴികെ ഒരാഴ്ചക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11 മുതല്‍ 21 പൈസ വരെയാണ് വര്‍ദ്ധിച്ചുകൊണ്ടിരുന്നത്.