മാസപ്പടി ആരോപണം; മുഖ്യമന്ത്രിക്കും മകള്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരേ അന്വേഷണം വേണമെന്ന ഹരജി തള്ളി

Update: 2023-08-26 10:42 GMT
കൊച്ചി: മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും യുഡിഎഫ് നേതാക്കള്‍ക്കുമെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ് ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാസപ്പടി ആരോപണത്തില്‍ ഇര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ തള്ളിയത്.
Tags: