തൃശൂര്‍ പൂരം നടത്താന്‍ അനുമതി

Update: 2021-03-15 14:03 GMT

തൃശൂര്‍: തൃശൂര്‍ പൂരം സാധാരണ നിലയില്‍ നടത്താന്‍ അനുമതി. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും.

മാസ്‌ക്ക് വയ്ക്കാതെ പൂരപറമ്പില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാമൂഹിക അകലം നിര്‍ബന്ധം. ആനകളുടെ എണ്ണം കുറയ്ക്കില്ല. പൂരം പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും ഒരുക്കങ്ങള്‍ തുടങ്ങി. ചീഫ് സെക്രട്ടറി വിളിച്ച യോഗമനുസരിച്ചാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്.

Tags: